പാലക്കാട് ഉപതിരഞ്ഞെടുപ്പ്; 70.51 ശതമാനം പോളിങ്
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി
പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി. 66,596 പുരുഷന്മാരും (70.53%) 70,702 സ്ത്രീകളും (70.49%) നാലു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് (100%) സമ്മതിദാനാവകാശം വിനിയോഗിച്ചത്. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
ആകെ വോട്ടര്‍മാര്‍ - 194706
പോള്‍ ചെയ്തത്- 137302
പോളിങ് ശതമാനം- 70.51
വോട്ടു ചെയ്ത പുരുഷന്മാര്‍- 66596
വോട്ടു ചെയ്ത സ്ത്രീകള്‍ - 70702
വോട്ടു ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്- 4
മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ ഓരോ മണിക്കൂര്‍ ഇടവിട്ട്)
8 മണി- 6.87%
9 മണി- 13.68%
10 മണി- 20.58%
11 മണി- 27.18%
12 മണി- 34.52%
1 മണി- 41.59%
2 മണി- 48.17%
3 മണി- 54.66%
4 മണി- 60.70%
5 മണി- 66.35%
6 മണി- 70.05%
അവസാന പോളിങ് നില- 70.51%