പാലക്കാട് ബിഎല്‍ഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു
വാളയാറില്‍ ദിവസങ്ങള്‍ക്ക് മുൻപ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം തലയോലപ്പറമ്ബ് സ്വദേശിയും പഞ്ചായത്ത് ക്ലർക്കുമായ വിപിൻദാസ് (42) ആണ് മരിച്ചത്.ഇദ്ദേഹം സ്വയം പെട്രോളൊഴിച്ച്‌കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
Updated: Dec 13, 2025, 11:24 IST
ചെമ്ബ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കും ബൂത്ത് ലെവല്‍ ഓഫീസറും (ബിഎല്‍ഒ) കൂടിയാണ് വിപിൻ. ഒക്ടോബർ 30-ന് പാലാരിവട്ടത്ത് വെച്ചാണ് ഇദ്ദേഹത്തെ അവസാനമായി കാണാതായത്
പാലക്കാട് : വാളയാറില്‍ ദിവസങ്ങള്‍ക്ക് മുൻപ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം തലയോലപ്പറമ്ബ് സ്വദേശിയും പഞ്ചായത്ത് ക്ലർക്കുമായ വിപിൻദാസ് (42) ആണ് മരിച്ചത്.ഇദ്ദേഹം സ്വയം പെട്രോളൊഴിച്ച്‌കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
ചെമ്ബ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കും ബൂത്ത് ലെവല്‍ ഓഫീസറും (ബിഎല്‍ഒ) കൂടിയാണ് വിപിൻ. ഒക്ടോബർ 30-ന് പാലാരിവട്ടത്ത് വെച്ചാണ് ഇദ്ദേഹത്തെ അവസാനമായി കാണാതായത്. തുടർന്ന് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് വാളയാർ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.