പാലക്കാട് വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിന് കുത്തേറ്റു
മുതലമടയില്‍ പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷം പിടിച്ചുമാറ്റാൻ ശ്രമിച്ച മെഡിക്കല്‍ ഷോപ്പ് യുവാവിന് കുത്തേറ്റു.മുതലമടയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് പരുക്കേറ്റത്.
Updated: Aug 19, 2026, 12:04 IST
വിദ്യാർഥികള്‍ തമ്മില്‍ അടിപിടിയുണ്ടായതിനെ തുടർന്ന് ഷാജഹാൻ സംഘർഷം തടയാൻ ഇടപെടുകയായിരുന്നു.
പാലക്കാട് : മുതലമടയില്‍ പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷം പിടിച്ചുമാറ്റാൻ ശ്രമിച്ച മെഡിക്കല്‍ ഷോപ്പ് യുവാവിന് കുത്തേറ്റു.മുതലമടയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് പരുക്കേറ്റത്.
വിദ്യാർഥികള്‍ തമ്മില്‍ അടിപിടിയുണ്ടായതിനെ തുടർന്ന് ഷാജഹാൻ സംഘർഷം തടയാൻ ഇടപെടുകയായിരുന്നു. ഇതിനിടെ ഒരു പ്ലസ് വണ്‍ വിദ്യാർഥി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷാജഹാനെ കുത്തുകയായിരുന്നു.ഷാജഹാന്റെ കൈയ്‌ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.