ചെക്ക് കേസില്‍ പാലാ എം എല്‍ എ മാണി സി. കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി
മുംബൈയിലെ മലയാളി വ്യവസായി നല്‍കിയ നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പനെതിരെ ചുമത്തിയത്.
Updated: Oct 7, 2026, 06:17 IST
ഡിസംബര്‍ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കില്‍ അപ്പീല്‍ തള്ളുമെന്നും കോടതി അറിയിച്ചു
ചെക്ക് കേസില്‍ പാലാ എം എല്‍ എ മാണി സി. കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ ദിന്തോഷി സെഷന്‍സ് കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി പിഴ തുകയുടെ 20% ശതമാനം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചു.
ഡിസംബര്‍ 18 നകം 1.06 കോടി രൂപ അടച്ചില്ലെങ്കില്‍ അപ്പീല്‍ തള്ളുമെന്നും കോടതി അറിയിച്ചു. മുംബൈയിലെ മലയാളി വ്യവസായി നല്‍കിയ നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് കാപ്പനെതിരെ ചുമത്തിയത്. 10 വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ബോറിവലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇതിനിടെ ശിക്ഷയുടെ പശ്ചാത്തലത്തില്‍ കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ പരാതി തള്ളിയതായാണ് സൂചന.