വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ കരുതലോടെ കാത്തിരിക്കാന്‍ പത്മജ വേണുഗോപാല്‍
രോഷം തണുത്ത ശേഷം കെപിസിസി നേതൃത്വത്തിന് കത്ത് കൊടുക്കാനാണ് നീക്കം
Nov 22, 2026, 07:24 IST
കെ കരുണാകരന്റെ ഓര്‍മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പുഷ്പാര്‍ച്ചന നടത്തണമെന്ന ആവശ്യമാണ് പത്മജ മുന്നോട്ട് വെയ്ക്കുന്നത്.
ബിജെപി വിട്ടെങ്കിലും കോണ്‍ഗ്രസ് പ്രവേശനത്തില്‍ കരുതലോടെ കാത്തിരിക്കാന്‍ പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ വലിയ എതിര്‍പ്പുകള്‍ രൂപപ്പെട്ടതോടെയാണ് കരുതലോടെ കാത്തിരിക്കാനുള്ള പത്മജയുടെ നീക്കം.
മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയത്തിന് പത്മജ ശ്രമം തുടങ്ങിയിട്ടുണ്ട്. രോഷം തണുത്ത ശേഷം കെപിസിസി നേതൃത്വത്തിന് കത്ത് കൊടുക്കാനാണ് നീക്കം. പത്മജ ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ ദീര്‍ഘകാലം മാറ്റി നിര്‍ത്താതെ കുറച്ചുനാള്‍ മാത്രം കാത്തിരിക്കട്ടെ എന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്.
കെ കരുണാകരന്റെ ഓര്‍മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പുഷ്പാര്‍ച്ചന നടത്തണമെന്ന ആവശ്യമാണ് പത്മജ മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍, കുറെ കൂടി കാത്തിരിക്കട്ടെ എന്നാണ് പത്മജയെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ നിലപാട്.