പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനം; അംഗത്വം നല്‍കുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ആശയക്കുഴപ്പം. യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ സ്ഥാനം മോഹിച്ചാണ് പത്മജ കോണ്‍ഗ്രസ് പ്രവേശനം ആഗ്രഹിക്കുന്നത് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.

 

ബിജെപിയില്‍ നിന്നും രാജിവച്ച പത്മജയെ ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.  

കൊച്ചി:  പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ആശയക്കുഴപ്പം. യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ സ്ഥാനം മോഹിച്ചാണ് പത്മജ കോണ്‍ഗ്രസ് പ്രവേശനം ആഗ്രഹിക്കുന്നത് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍, ബിജെപിയില്‍ നിന്നും രാജിവച്ച പത്മജയെ ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.  

അതേസമയം ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിനെതിരെ പാർട്ടി വക്താവ് ഡോക്ടർ ജിന്റോ ജോൺ. ‌ലീഡറുടെ മകളെയല്ല, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ ബോധമുള്ളവരെയാണ് സ്വാഗതം ചെയ്യേണ്ടതെന്ന് ജിന്റോ ജോൺ തുറന്നടിച്ചു