നെല്ല് സംഭരണത്തിലെ മുഴുവൻ കുടിശ്ശികയും ഓണത്തിന് മുൻപ് കൊടുത്തുതീർക്കാൻ നടപടി സ്വീകരിച്ചു ; മന്ത്രി ടി. സിദ്ദിഖ്

 നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ജൂൺ 30 വരെയുള്ള മുഴുവൻ തുകയും കൊടുത്തുതീർക്കാൻ നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിനായി 150 കോടി രൂപയുടെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നേരത്തെ 104 കോടി രൂപ റിലീസ് ചെയ്തിരുന്നുവെന്നും ബാങ്കിംഗ് കൺസോർഷ്യത്തിന്റെ പരിധിയിലുള്ള മുഴുവൻ പണവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തുക മുഴുവൻ കർഷകരുടെ അക്കൗണ്ടിലേക്ക് ഓണത്തിന് മുൻപായി ലഭിക്കും. ഹോർട്ടികൾച്ചർ മിഷൻ വഴി സംഭരിച്ച പച്ചക്കറിയുടെ പണവും ബാക്കിയുണ്ടെന്നും, അത് ഈ മാസം തന്നെ പൂർണ്ണമായി കൊടുത്തുതീർക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിൽ ഇതുവരെ മറ്റൊരു സർക്കാരും സ്വീകരിക്കാത്ത മാതൃകാപരമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കതിർ പദ്ധതി വഴി ഓരോ സ്കൂളിനും 10,000 രൂപ വീതം അനുവദിക്കുമെന്നും, ഇതിനായുള്ള ടീച്ചർമാരുടെ പരിശീലനം ഉടൻ തന്നെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ചേർത്തല സ്വദേശിയായ ആദിത്യൻ വളർന്നുവരുന്ന കർഷക സംസ്കാരത്തിന്റെ മികച്ച പ്രതിനിധിയാണെന്നും, ആദിത്യന് വീട് വെച്ചുനൽകാനുള്ള ഉത്തരവാദിത്വം കൃഷിമന്ത്രി എന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.