എഡിജിപിക്കും പി ശശിക്കുമെതിരെ പരാതി എംവി ഗോവിന്ദനെ നേരിട്ടുകണ്ട് നല്‍കാന്‍ പി വി അന്‍വര്‍ എംഎല്‍എ
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നല്‍കുക
Sep 4, 2024, 07:17 IST
എഡിജിപി എം.ആര്‍ അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പി വി അന്‍വര്‍ ഇന്ന് പാര്‍ട്ടിക്ക് പരാതി നല്‍കും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നല്‍കുക. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സംസ്ഥാന സെക്രട്ടറിക്ക് നല്‍കാനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കിയെന്നും പാര്‍ട്ടി സംഘടനാ തലത്തില്‍ പ്രശ്‌നം പരിശോധിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടും.
അന്‍വറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിക്കും.