പി വി അന്‍വര്‍ എംഎല്‍എ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കും

എത്ര മണിക്ക് മുഖ്യമന്ത്രിയെ കാണുമെന്നും പരാതി നല്‍കുമെന്നും ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
 

കേരള പൊലീസില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിന് ശേഷം ഇതാദ്യമായി പി വി അന്‍വര്‍ എംഎല്‍എ തിരുവനന്തപുരത്തേക്ക്. ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കും എന്നാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പി വി അന്‍വര്‍ അറിയിച്ചത്. 

എത്ര മണിക്ക് മുഖ്യമന്ത്രിയെ കാണുമെന്നും പരാതി നല്‍കുമെന്നും ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇതുവരെ ഉയര്‍ത്തിയത് വാര്‍ത്താസമ്മേളനങ്ങളിലൂടെയുള്ള ആരോപണങ്ങള്‍ ആയിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുന്നതോടെ അതൊരു നിര്‍ണായക നീക്കം ആവും.

അന്‍വറിന് വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഗുരുതര ആരോപണമുന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ മാറ്റാനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.