വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി; വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

 

നേരത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചത്.

വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്ന ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. തേജോവധം ചെയ്യാന്‍ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമെന്നും പി ശശി പറയുന്നു. അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 

നേരത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. അതിരൂക്ഷമായ വിമര്‍ശനമാണ് വെള്ളാപ്പള്ളി പി ശശിക്കെതി ഉന്നയിച്ചത്. പി ശശിയുടെ ധാര്‍ഷ്ട്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒരു പാരലല്‍ ഭരണം പി ശശി ഉണ്ടാക്കിയെന്നും പൊലീസിനെ അടക്കം ?ദുരുപയോ?ഗം ചെയ്തുവെന്നുമാണ് അന്ന് വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചത്. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പി ശശി വെള്ളാപ്പള്ളിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നതും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും.