'ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!' 'ഡാഷ് മോനേ' പ്രയോഗത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സരിന്‍
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ശെരിയായില്ലെന്നും മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകിയാൽ പോരെന്നും സരിന്‍ പറഞ്ഞു.തന്റെ ഫെയ്‌സ്ബുക്കിലാണ് സരിന്‍ രേവന്ത് റെഡ്ഡിയുടെ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് കുറിപ്പിട്ടത്.
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ഡാഷ് മോനെ പരാമർശം നടത്തിയതിൽ പിന്തുണയുമായി സിപിഎം നേതാവ് പി സരിന്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ശെരിയായില്ലെന്നും മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകിയാൽ പോരെന്നും സരിന്‍ പറഞ്ഞു.തന്റെ ഫെയ്‌സ്ബുക്കിലാണ് സരിന്‍ രേവന്ത് റെഡ്ഡിയുടെ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് കുറിപ്പിട്ടത്.
കണ്ണൂര്‍ പ്രസ് ക്ളബ്ബ് നടത്തിയ ജനവിധി 2026 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ പ്രതികരണം നടത്തിയത്. പിണറായി വിജയനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പിണറായി വിജയൻ മറുപടി നൽകിയത്. 'ഡാഷ് മോനേ രേവന്താ....' മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.