ന്യൂനപക്ഷ കമ്മീഷൻ്റെ സേവനങ്ങൾ ജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം: പി റോസ
ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങൾ പൊതു ജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി റോസ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
Apr 10, 2025, 20:24 IST
വയനാട് : ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങൾ പൊതു ജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി റോസ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ 2013 മുതൽ 2015 വരെ അധ്യാപികയായി ജോലി ചെയ്തതിന് വേതനം നൽകാത്തതുമായി ബന്ധപ്പെട്ട് പരാതി പരിശോധിച്ച കമ്മീഷൻ മൂന്ന് മാസത്തിനകം പരാതിക്കാരിക്ക് വേതനം അനുവദിക്കാൻ ഉത്തരവിട്ടു. അദാലത്തില്‍ മൂന്ന് പരാതികള്‍ ലഭിച്ചു. ഒരു പരാതി തീര്‍പ്പാക്കി. മറ്റുള്ള പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി.