മുകുന്ദേട്ടന്റെ വിയോഗത്തിലൂടെ നഷ്ടമായത്  മാരാര്‍ജിക്ക് ശേഷമുളള ജനകീയ മുഖം, തലയെടുപ്പുളള നേതൃത്വം ഇനി ഓര്‍മ്മകളില്‍ മാത്രം

 

കണ്ണൂര്‍: മാരാര്‍ജിക്ക്‌ ശേഷം ബി.ജെ.പിയുടെ ജനകീയ മുഖങ്ങളിലൊരാളായ തലയെടുപ്പുളള നേതാവിനെയാണ് പി. പി മുകുന്ദന്റെ വിയോഗത്തിലൂടെ ഭാരതീയജനതാപാര്‍ട്ടിക്ക് നഷ്ടമായത്. എല്ലാം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ച കുടുംബജീവിതം പോലും വേണ്ടെന്നുവച്ച  ത്യാഗീവര്യനായിരുന്നു പി. പിമുകുന്ദനെന്ന  പ്രവര്‍ത്തകരുടെ മുകുന്ദേട്ടന്‍. നിറഞ്ഞ സ്‌നേഹവും കരുതലുംകൊണ്ടാണ് അദ്ദേഹം ഇടപെഴകുന്നവരുടെ മനസിനെ കീഴടക്കിയിരുന്നു. 

സഹജമായ ഔന്നത്യം പുലര്‍ത്തികൊണ്ടു ഏതു സങ്കീര്‍ണ്ണ വിഷയങ്ങളും ഞെടിയുടക്കുളളില്‍ പരിഹരിക്കാനുളള ജന്മസിദ്ധമായകഴിയും അനുഭവപരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുരാഷ്ട്രീയ എതിരാളികളുടെ വരെ ആദരവ് പിടിച്ചു പറ്റിയിരുന്നു. മുതിര്‍ന്നആര്‍. എസ്. എസ്പ്രചാരകനായിരുന്ന  പി.പി മുകുന്ദനെ ഭാരതീയ ജനതാപാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ്‌ രാഷ്ട്രീയ സ്വയം സേവക് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചത്.

ദീര്‍ഘകാലംബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായിരുന്നുപി.പി മുകുന്ദന്‍. പ്രവര്‍ത്തകര്‍ മുകുന്ദേട്ടനെന്നു  വിളിച്ചിരുന്ന പി.പി മുകുന്ദന്‍ പാര്‍ട്ടി കടന്നാക്രമണം  നേരിടുന്ന  സന്ദര്‍ഭങ്ങളിലൊക്കെ മഹാമേരുപോലെ മുന്‍പില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് ആത്മ ധൈര്യം നല്‍കി. പാര്‍ട്ടികേരളമാകെ നടന്നുവളര്‍ത്തിയ  മാരാര്‍ജിയെന്ന   കെ.ജി മാരാര്‍ക്കു ശേഷം സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമിടെയില്‍  പൊതുസ്വീകാര്യത  നേടിയിരുന്ന വ്യക്തിത്വങ്ങളിലൊന്നായിരുന്നു  പി.പി മുകുന്ദന്റെത്.

ചലച്ചിത്രരംഗത്തിലുള്‍പ്പടെയുളള കലാ, സാംസ്‌കാരികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടെയിലും അദ്ദേഹത്തിന്‌ സ്വീകാര്യതലഭിച്ചിരുന്നു.1946-ല്‍ ദേവഭൂമിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മണത്തണയിലെ നടുവില്‍ വീട്ടിലാണ്അദ്ദേഹംജനിച്ചത്.1988- മുതല്‍  2004- വരെയുളള കാലഘട്ടങ്ങളില്‍ ബി.ജെ.പിയുടെ കേരളത്തിലെ സംഘടനാകാര്യങ്ങള്‍ഏകോപിപ്പിച്ചത്പി. പി മുകുന്ദനായിരുന്നു.പാര്‍ട്ടി അധ്യക്ഷന്‍ എന്നതിലുപരിയായി മികച്ചസംഘാടകനായിരുന്നു പ്രവര്‍ത്തകര്‍ക്കിടെയില്‍ മുകുന്ദേട്ടന്‍. 

അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം വേട്ടയാടിയ സംഘപ്രചാരകരിലൊരാളിയിരുന്നുഅദ്ദേഹം. അടിയന്തിരാവസ്ഥക്കാലത്ത്ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.സംഘപ്രചാരകരനായികണ്ണൂരില്‍ നിന്നുംവളര്‍ന്നു വന്ന അദ്ദേഹംകൊച്ചിയിലും തിരുവനന്തപുരത്തും ഏറെ നാള്‍ പ്രവര്‍ത്തിച്ചു.സംസ്ഥാനത്ത് ഏതുതെരഞ്ഞെടുപ്പു നടന്നാലും നേതാക്കളും പ്രവര്‍ത്തകരും മുകുന്ദേട്ടനെ  കണ്ടു അനുഗ്രഹംവാങ്ങുന്നപതിവുണ്ടായിരുന്നു.

1946-ഡിസംബര്‍ ഒന്‍പതിന്്‌കൊളങ്ങരയേത്ത്  നാരായണിക്കുട്ടി അമ്മയുടെയും  നടുവില്‍വീട്ടില്‍കൃഷ്ണന്‍ നായരുടെയും മകനായാണ്ജനിച്ചത്. പത്താം ക്ലാസ് പഠനത്തിന് ശേഷം കാലടി സംഘശിക്ഷാ വര്‍ഗില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കി.1965-ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരകായി. 1966- ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരകായി.1971-തൃശൂര്‍ജില്ലയിലെ പ്രചാരകായി.തൃശൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ്‌രാജ്യത്ത്അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഈസമയത്താണ്അദ്ദേഹം തടവിലാക്കപ്പെടുന്നത്. പിന്നീട്ജയില്‍ മോചിതനായതിനു ശേഷം കോഴിക്കോട്, തിരുവനന്തപുരംവിഭാഗ്പ്രചാരക്,സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.അനുപമമായ ആജ്ഞാശക്തി,ആകര്‍ഷകമായ പെരുമാറ്റം തലയെടുപ്പുളള  നേതൃപാടവം,വ്യക്തി പ്രഭാവം എന്നിവകൊണ്ടു എതിരാളികള്‍ക്കു വരെസ്വീകാര്യനായിരുന്നു പി.പി മുകുന്ദന്‍.