പി.ജെ. ജോസഫിന് കാബിനറ്റ് റാങ്ക്; കാർഷിക വികസന സമിതി ചെയർമാനായേക്കും, മാണി സി. കാപ്പൻ നോർക്ക വൈസ് ചെയർമാൻ
മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാബിനറ്റ് റാങ്കോടെ കാർഷിക വികസന സമിതി ചെയർമാനാക്കാൻ ധാരണ. ഇതുസംബന്ധിച്ച തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയേക്കും. പുതിയ നിയമനത്തോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി ഉയരും.
Nov 20, 2026, 12:32 IST
തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കാബിനറ്റ് റാങ്കോടെ കാർഷിക വികസന സമിതി ചെയർമാനാക്കാൻ ധാരണ. ഇതുസംബന്ധിച്ച തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയേക്കും. പുതിയ നിയമനത്തോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി ഉയരും.
അതേസമയം, പാലാ എംഎൽഎ മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനാക്കാനും തീരുമാനമായിട്ടുണ്ട്. എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയിട്ടും പി.ജെ. ജോസഫിന് പദവി ലഭിക്കാത്തതിൽ കേരള കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം നിലനിന്നിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയും മന്ത്രി മോൻസ് ജോസഫും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പി.ജെ. ജോസഫിന് കാബിനറ്റ് റാങ്ക് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്.