കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും
കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. കൊല്ലം ഉമയനല്ലൂർ സ്വദേശി മോഹന ചന്ദ്രൻ നായർ അമ്മിണിയമ്മ ദമ്ബതികളുടെ മകൻ ഡോക്ടർ അശ്വിൻ മോഹന ചന്ദ്രൻ നായരുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
Updated: Dec 31, 2025, 11:23 IST
ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ കൊല്ലം എൻ.എസ്.സഹകരണ ആശുപത്രിയില്‍ വെച്ച് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവ ഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. കൊല്ലം ഉമയനല്ലൂർ സ്വദേശി മോഹന ചന്ദ്രൻ നായർ അമ്മിണിയമ്മ ദമ്ബതികളുടെ മകൻ ഡോക്ടർ അശ്വിൻ മോഹന ചന്ദ്രൻ നായരുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ കൊല്ലം എൻ.എസ്.സഹകരണ ആശുപത്രിയില്‍ വെച്ച് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു .
ഹൃദയ വാള്‍വ് തിരുവനന്തപുരം ശ്രീചിത്രയിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് മാറ്റി വയ്ക്കാനായി കൊണ്ട് പോകുന്നത്. കോഴിക്കോട് KMCT മെഡിക്കല്‍ കോളജ് ഒന്നാം വർഷം എം.എസ്. ജനറല്‍ സർജറി വിദ്യാർത്ഥിയാണ് അശ്വിൻ.