ഉത്തരവ് പാലിച്ചില്ല ; കോടതിലക്ഷ്യ ഹര്‍ജിയുമായി കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചു.
കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തതിന്റെ പേരില്‍ 60 ദിവസത്തിലധികമായി സസ്‌പെന്‍ഷനില്‍ തുടരുന്നത്.
കോടതിലക്ഷ്യ ഹര്‍ജിയുമായി കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്. സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന കോടതി ഉത്തരവ് സര്‍വകലാശാല പാലിക്കാത്തതിനാലാണ് 16 വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചു.
കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തതിന്റെ പേരില്‍ 60 ദിവസത്തിലധികമായി സസ്‌പെന്‍ഷനില്‍ തുടരുന്നത്. പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇന്നലെയാണ് ഹൈക്കോടതി അതിന് അനുവദിച്ച സമയം.
എന്നാല്‍, സൈറ്റ് തുറന്നു നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടര്‍ നടപടി ആവശ്യപ്പെട്ട് കാലടി പൊലീസിലും പരാതി നല്‍കി.