മഴ മുന്നറിയിപ്പുകളില്‍ മാറ്റം, ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലൊഴിക്കെ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലൊഴിക്കെ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലൊഴിക്കെ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വയനാട് രാവിലെ മുതല്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളില്‍ 204 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

അതിനാല്‍ അതീവജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് മഴ കനക്കാന്‍ കാരണം. ഇതോടെയാണ് കാസര്‍കോട് മുതല്‍ മലപ്പുറം വരെ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.