പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ സാമൂഹിക പുരോഗതി വിദ്യാഭ്യാസത്തിലൂടെ സാധ്യമാകും: ഒ. ആർ കേളു
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പു മന്ത്രി ഒ ആർ കേളു പറഞ്ഞു. നവീകരിച്ച എരുമത്തല മൂല അംബേദ്കർ ഗ്രാമത്തിൻ്റെ പ്രവർത്തി പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ഇടങ്ങൾ പുനരുദ്ധരിക്കുക, ഭവന പുനരുദ്ധാരണം, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. പദ്ധതിയുടെ ഭാഗമായി എരുമത്തലമൂലയിൽ 22 വീടുകളുടെ പുനരുദ്ധാരണവും ഒമ്പത് ശുചിമുറികളും നാല് ഇൻ്റർലോക്ക് റോഡുകളും പൂർത്തീകരിച്ചു. 2016 ൽ ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്ത് ആയിരത്തോളം ഉന്നതികൾ പൂർത്തീകരിച്ച് കഴിഞ്ഞു.
അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ, എടത്തല ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ ഹംസ, എടത്തല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധി സുമയ്യ സത്താർ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ എം എ അജീഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ മങ്ങാട്ട്, വാഴക്കുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അരവിന്ദ് സന്തോഷ് എന്നിവർ പങ്കെടുത്തു.