വയനാട്ടിലെ കള്ളാടി ദുരന്തമേഖല സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെയാണ് പിണറായി വിജയൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് എം.വി. ജയരാജൻ എന്നിവർക്കാപ്പമാണ് പിണറായി വിജയൻ സന്ദർശനം നടത്തിയത്.ദുരന്തമേഖല വിശദമായി സന്ദർശിച്ചശേഷം ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി
Jul 9, 2026, 11:50 IST
കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെയാണ് പിണറായി വിജയൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് എം.വി. ജയരാജൻ എന്നിവർക്കാപ്പമാണ് പിണറായി വിജയൻ സന്ദർശനം നടത്തിയത്.ദുരന്തമേഖല വിശദമായി സന്ദർശിച്ചശേഷം ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി.
തുടർന്ന് വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് നേരത്തെ തന്നെ പിണറായി വിജയൻ ആവശ‍്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു. പരുക്കേറ്റവർക്ക് സൗജന‍്യ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.