കെൽട്രോണിൽ മാധ്യമ പഠനത്തിന് അവസരം
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠനത്തിനുള്ള 2025-26 വർഷത്തെ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെൽട്രോൺ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് നേരിട്ട് കെൽട്രോൺ കേന്ദ്രങ്ങളിൽ നിന്ന് പ്രവേശനം നേടാം.

പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ മാധ്യമപ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത മീഡിയ പ്രാക്ടീസുകൾ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിഷ്കരിച്ച സിലബസ്സിൽ നൂതനരീതിയിൽ പരിശീലനം ലഭിക്കും.
പഠന കാലയളവിൽ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ് എന്നിവയും പ്ലേസ്മെന്റ് സപ്പോർട്ടിനും അവസരം ലഭിക്കും. താത്പര്യമുള്ളവർ ഡിസംബർ 12നുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9544958182 എന്ന നമ്പറിൽ ബന്ധപ്പെടാം.