ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവസരം

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഒരു വർഷ ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8111806626.
 

തിരുവനന്തപുരം : ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഒരു വർഷ ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8111806626.

സംയോജിത പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂൺ ഒന്നിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. യോഗ്യരായ അപേക്ഷകർക്ക് ‘അഡ്മിറ്റ് കാർഡ്’ Candidate Portal ൽ ലഭ്യമാക്കിയിട്ടുണ്ട്.

ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥയായതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാ തടസ്സം നേരിടാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്ര ക്രമീകരിക്കണം. സംയോജിത പഞ്ചവത്സര എൽ.എൽ.ബി പരീക്ഷ രാവിലെ 10ന് ആരംഭിക്കും. രണ്ട് മണിക്കൂർ മുമ്പ് വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിയ്ക്കും. ഉച്ചയ്ക്ക് 1 മണിയ്ക്ക് റിപ്പോർട്ട് ചെയ്യണം. ഫോൺ: 0471-2525300, 2332120, 2338487.