എന്‍ജിനിയറിങ്/സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് DGRE-ല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) സ്ഥാപനമായ, ചണ്ഡീഗഢ് ഡിഫന്‍സ് ജിയോഇന്‍ഫര്‍മാറ്റിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് (ഡിജിആര്‍ഇ) എന്‍ജിനിയറിങ്/സയന്‍സ് മേഖലകളിലെ യുജി/പിജി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) സ്ഥാപനമായ, ചണ്ഡീഗഢ് ഡിഫന്‍സ് ജിയോഇന്‍ഫര്‍മാറ്റിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് (ഡിജിആര്‍ഇ) എന്‍ജിനിയറിങ്/സയന്‍സ് മേഖലകളിലെ യുജി/പിജി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
യോഗ്യത
കോഴ്സിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ് വ്യവസ്ഥ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അണ്ടര്‍ ഗ്രാജ്വേറ്റ് വിഭാഗത്തില്‍ ബിടെക് പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബ്രാഞ്ചില്‍ രണ്ടും സിവില്‍ എന്‍ജിനിയറിങ് ബ്രാഞ്ചില്‍ ഒന്നും ഇന്റേണ്‍ഷിപ്പുകള്‍ നല്‍കും.
പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗത്തില്‍ എംഎസ്‌സി/എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. റിമോട്ട് സെന്‍സിങ്/ജിയോഇന്‍ഫര്‍മാറ്റിക്‌സ് മേഖലയില്‍ രണ്ട് ഇന്റേണ്‍ഷിപ്പുകള്‍ നല്‍കും. അംഗീകൃത സ്ഥാപനത്തില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഫുള്‍ ടൈം കോഴ്‌സിലായിരിക്കണം പഠനം. മാര്‍ക്ക് വ്യവസ്ഥയുണ്ട് - കുറഞ്ഞത് 75 ശതമാനം മാര്‍ക്ക്/7.5 സിജിപിഎ. ഉയര്‍ന്ന പ്രായപരിധി 28 വയസ്സാണ്.
സ്‌റ്റൈപ്പെന്റ്
ഡിജിആര്‍ഇയിലെ ഇന്റേണ്‍ഷിപ്പ് കാലയളവ് ആറ് മാസമാണ്. പ്രതിമാസം 5000 രൂപ നിരക്കില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും. രണ്ടു ഗഡുക്കളായി തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ആദ്യ ഗഡു മൂന്നുമാസം കഴിയുമ്പോഴും രണ്ടാം ഗഡു ആറ് മാസം പൂര്‍ത്തിയാകുമ്പോഴും.
അപേക്ഷ
വിദ്യാര്‍ഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍/വകുപ്പുമേധാവി മികവു തെളിയിച്ചിട്ടുള്ള അര്‍ഹരായ വിദ്യാര്‍ഥികളെ മാത്രം ശുപാര്‍ശ ചെയ്തുള്ള കത്ത് ഡിജിആര്‍ഇയ്ക്ക് നല്‍കണം. വിജ്ഞാപനവും അപേക്ഷാ മാതൃകയും www.drdo.gov.in ല്‍ ലഭിക്കും (ഓഫറിങ്‌സ്> വേക്കന്‍സീസ് ലിങ്കുകള്‍ വഴി). നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ ഡിസംബര്‍ 15-നകം ലഭിക്കത്തക്കവിധം 'ദി ഡയറക്ടര്‍, ഡിഫന്‍സ് ജിയോഇര്‍ഫര്‍മാറ്റിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് (ഡിജിആര്‍ഇ), ഡിആര്‍ഡിഒ, ഹിം പരിസര്‍, സെക്ടര്‍ 37 എ, ചണ്ഡീഗഢ്- 160036' എന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റില്‍ അയയ്ക്കണം.
കോഴ്‌സിന്റെ മുന്‍ സെമസ്റ്ററുകളിലെ/വര്‍ഷങ്ങളിലെ സിജിപിഎ/മാര്‍ക്ക് ശതമാനം, ആവശ്യകതയ്ക്കനുസരിച്ച് ഓണ്‍ലൈന്‍ ടെലിഫോണിക് ഇന്റര്‍വ്യൂ/ ഇന്ററാക്ഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജനുവരി ഒന്നിന് ഇന്റേണ്‍ഷിപ്പ് തുടങ്ങും.