പത്താം തരം തുല്യതാ ക്ലാസെടുക്കാൻ സന്നദ്ധ അധ്യാപകര്‍ക്ക് അവസരം

 

പത്താം തരം തുല്യതാ ക്ലാസെടുക്കാൻ സന്നദ്ധ അധ്യാപകര്‍ക്ക് അവസരം

പത്താം തരം തുല്യതാ ക്ലാസെടുക്കാൻ സന്നദ്ധ അധ്യാപകര്‍ക്ക് അവസരം. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യതാ കോഴ്‌സില്‍ ക്ലാസ്സെടുക്കുന്നതിന് സന്നദ്ധ അധ്യാപകര്‍ക്ക് അവസരം.

തിരുവനന്തപുരം ജില്ലയിലെ വിവിധ പഠനകേന്ദ്രങ്ങളിലാണ് ക്ലാസ്സുകള്‍ എടുക്കേണ്ടത്. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.


അതത് വിഷയത്തില്‍ ബി.എഡ് യോഗ്യതയുള്ളവര്‍, ക്ലാസ്സെടുക്കുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന സത്യവാങ്മൂലത്തോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്‍ നാലിന് മുമ്പ് കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്.