പിഴയില്ലാതെ മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാൻ അവസരം
കേരളത്തിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ (മഞ്ഞ, പിങ്ക് കാർഡുകൾ) പിഴയില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനോ സറണ്ടർ ചെയ്യാനോ ഉള്ള അവസാന തീയതി 2026 ഡിസംബർ 8 ആണ്.
അതത് താലൂക്ക് സപ്ലൈ ഓഫീസിലാണ് (TSO) അപേക്ഷയും കാർഡും നൽകേണ്ടത്. ഡിസംബർ 8-ന് ശേഷം പരിശോധനകൾ കർശനമാക്കും.
കണ്ണൂർ : കേരളത്തിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ (മഞ്ഞ, പിങ്ക് കാർഡുകൾ) പിഴയില്ലാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനോ സറണ്ടർ ചെയ്യാനോ ഉള്ള അവസാന തീയതി 2026 ഡിസംബർ 8 ആണ്.
അതത് താലൂക്ക് സപ്ലൈ ഓഫീസിലാണ് (TSO) അപേക്ഷയും കാർഡും നൽകേണ്ടത്. ഡിസംബർ 8-ന് ശേഷം പരിശോധനകൾ കർശനമാക്കും. അനർഹമായി മുൻഗണനാ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ ഇതുവരെ വാങ്ങിയ സബ്സിഡി ഭക്ഷ്യധാന്യങ്ങളുടെ വിപണി വില പിഴയായി ഈടാക്കുന്നതും മറ്റ് നിയമനടപടികളും ഉണ്ടാകും.
സർക്കാർ, അർധസർക്കാർ ജീവനക്കാർ, സ്വന്തമായി നാല് ചക്രവാഹനമുള്ളവർ, 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ല. ഉപജീവനത്തിനായി ഉപയോഗിക്കുന്ന 1,000 സി.സി.യിൽ താഴെയുള്ള ടാക്സി വാഹനങ്ങൾക്ക് ഇളവുണ്ട്. ആദായനികുതി അടയ്ക്കുന്നവർക്കും കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർക്കും മുൻഗണനാ കാർഡിന് അർഹതയുണ്ടാകില്ല.