കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ കൂടി വാങ്ങാൻ അവസരം
റേഷൻ കാർഡ് ഉടമകള്‍ക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ കൂടി വാങ്ങാൻ അവസരം.സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ് ഉടമകയ്ക്കും ഒരു ലിറ്റർ വീതം നല്‍കാൻ സിവില്‍ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കി
ഏപ്രില്‍ - ജൂണ്‍ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകള്‍ക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച്,
തിരുവനന്തപുരം.റേഷൻ കാർഡ് ഉടമകള്‍ക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലിറ്റർ മണ്ണെണ്ണ കൂടി വാങ്ങാൻ അവസരം.സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ് ഉടമകയ്ക്കും ഒരു ലിറ്റർ വീതം നല്‍കാൻ സിവില്‍ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കി. ഇതിനനുസരിച്ച് ഇന്നലെ മുതല്‍ വിതരണം ആരംഭിച്ചു. ഈ മാസം മുപ്പതിന് മുമ്പ് റേഷൻ കടകളില്‍ എത്തുന്നവർക്കാണ് സ്റ്റോക്കനുസരിച്ച് അധിക വിഹിതം നല്‍കുന്നത്.
ഏപ്രില്‍ - ജൂണ്‍ കാലയളവിലെ വിഹിതമായ മണ്ണെണ്ണ വാങ്ങിയ കാർഡ് ഉടമകള്‍ക്കും ഓരോ കടയിലെയും സ്റ്റോക്ക് അനുസരിച്ച്, ഇനിയും ലഭിക്കും. മുമ്പ്, മഞ്ഞ കാർഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകള്‍ക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ഏപ്രില്‍ - ജൂണ്‍ ക്വാർട്ടറില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ജൂണ്‍ മാസത്തെ റേഷൻ വിതരണം
ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂണ്‍ 2 മുതലാണ് ആരംഭിച്ചത്. ഏപ്രില്‍-മേയ്-ജൂണ്‍ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനോടൊപ്പം നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള അധിക വിഹിതവും വാങ്ങാവുന്നതാണ്.
അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി മൂന്ന് പായ്ക്കറ്റ് ഏഴ് രൂപ നിരക്കില്‍ ലഭിക്കും.മുൻഗണന വിഭാഗം (PHH): ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്ന് നാല് കിലോ കുറച്ച്, അതിന് പകരം നാല് പായ്ക്കറ്റ് ആട്ട് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
പൊതുവിഭാഗം സബ്സിഡി(NPS): ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം(NPNS): നാല് കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം സ്ഥാപനം (NPI): കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.