ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ സിനിമ ഓപ്പറേറ്ററാകാന്‍ അവസരം; പിഎസ്‌സി അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ സിനിമ ഓപ്പറേറ്ററാകാന്‍ അവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷനാണ് (പിഎസ്‌സി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇടുക്കി ജില്ലയിലാണ് ഒഴിവുകള്‍. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
19 വയസ് മുതല്‍ 39 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1986 ജനുവരി രണ്ടിനും, 2006 ജനുവരി ഒന്നിനും (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
19 വയസ് മുതല്‍ 39 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1986 ജനുവരി രണ്ടിനും, 2006 ജനുവരി ഒന്നിനും (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ ആണ് അപേക്ഷിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. സിനിമ പ്രോജക്‌ട് എക്വിപ്‌മെന്റ് ഓപ്പറേറ്റ് ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പരിചയസമ്ബത്ത് ആവശ്യമാണ്.കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. നോട്ടിഫിക്കേഷനൊപ്പം എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും നല്‍കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ നിന്നു അപേക്ഷിക്കാം. ഇതിനകം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തതിന് ശേഷം അപേക്ഷിക്കാം. ജനുവരി 14ന് രാത്രി 12 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ വായിക്കുക.
പ്രധാന വിവരങ്ങള്‍
തസ്തികയുടെ പേര്: സിനിമ ഓപ്പറേറ്റര്‍
ഡിപ്പാര്‍ട്ട്‌മെന്റ്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്
അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജനുവരി 14
കാറ്റഗറി നമ്ബര്‍: 570/2025
പ്രായപരിധി: 19-39
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്/തത്തുല്യം
എക്‌സ്പീരിയന്‍സ്: സിനിമ പ്രോജക്‌ട് എക്വിപ്‌മെന്റ് ഓപ്പറേറ്റ് ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പരിചയസമ്ബത്ത്