കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം
കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (JPHN), വെറ്ററിനറി സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതികളിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്-2 നിയമനം
എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്-2 നിയമനം നടത്തുന്നു. എഎൻഎം/ജെ.പി.എച്ച്.എൻ കോഴ്‌സ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫെബ്രുവരി ഒൻപതിന് രാവിലെ 9.30ന് എടവണ്ണ ബി.എഫ്.എച്ച്.സി കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ-0483 2701029.