ഡിജിറ്റൽ സർവകലാശാലയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം
ഡിജിറ്റൽ സർവകലാശാലയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം.കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Jan 8, 2026, 18:30 IST
തിരുവനന്തപുരം:ഡിജിറ്റൽ സർവകലാശാലയിൽ എഐ പ്രൊഫഷണലുകൾക്ക് അവസരം.കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എക്സലൻസ് ഓൺ ജുഡീഷ്യൽ ഇന്റലിജൻസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ എഐ ഡെവലപ്പർ, എഐ ഡെവലപ്പർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 9-ന് തിരുവനന്തപുരത്തുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നത്.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
ഇന്റർവ്യൂ സമയം: രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://duk.ac.in/notification-nts/) സന്ദർശിക്കുക.