അഭിപ്രായം പ്രസ് കോണ്ഫറന്സിലൂടെയല്ല പറയേണ്ടത്; അടൂര്‍ പ്രകാശിനെ തള്ളി എം എം ഹസ്സന്
അഭിപ്രായം പ്രസ് കോണ്ഫറന്സിലൂടെയല്ല പറയേണ്ടത്; അടൂര്‍ പ്രകാശിനെ തള്ളി എം എം ഹസ്സന്
വീണ്ടും വീണ്ടും പറയുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്നും ഹസ്സന് വ്യക്തമാക്കി.
Updated: Oct 21, 2026, 05:39 IST
ഉന്നയിച്ച വിഷയത്തില്‍ ഹൈക്കമാന്റ് പരിഹാരം ഉണ്ടാക്കുമെന്നും ഹസ്സന് പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി എംഎം ഹസ്സന്. അടൂര്‍ പ്രകാശ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രസ് കോണ്‍ഫറന്‍സിലൂടെയാണ് പറഞ്ഞത്. അഭിപ്രായം പ്രസ് കോണ്‍ഫറന്‍സ് വഴിയല്ല പറയേണ്ടത്. പാര്‍ട്ടിക്ക് അകത്താണ്. ഉന്നയിച്ച വിഷയത്തില്‍ ഹൈക്കമാന്റ് പരിഹാരം ഉണ്ടാക്കുമെന്നും ഹസ്സന് പറഞ്ഞു.
അദ്ദേഹത്തിനോട് ഒന്നും ആലോചിക്കുന്നില്ലെങ്കില്‍ അത് പറയേണ്ടത് ഹൈക്കമാന്റിനോട് ആണ്. അത് പറഞ്ഞു. അത് അവിടെ നിര്‍ത്തണം. വീണ്ടും വീണ്ടും പറയുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്നും ഹസ്സന് വ്യക്തമാക്കി. സിഎംആര്‍എല്‍-എക്സാലോജിക് വിഷയത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. മുന്‍ മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയപകപോക്കല്‍ ആയല്ല നിലവിലെ കേസ് നടപടികളെ കാണേണ്ടത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് എന്നും എംഎം ഹസ്സന് പറഞ്ഞു.