ഓപ്പറേഷന്‍ തൂഫാന്‍ ; കൂടുതല്‍ പേര്‍ അറസ്റ്റില്‍

മലേഷ്യയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന രാജ്യാന്തര ശൃംഖലയിലെ ഭാഗമായ മറ്റ് നാലുപേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

 

ബെംഗളൂരുവിലെ ഒളിയിടത്തില്‍ നിന്നാണ് പാലക്കാട് സ്വദേശി അബു താഹിറിനെ പൊലീസ് പിടികൂടിയത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്റെ പിടിയിലായതിന് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റില്‍. ബെംഗളൂരുവിലെ ഒളിയിടത്തില്‍ നിന്നാണ് പാലക്കാട് സ്വദേശി അബു താഹിറിനെ പൊലീസ് പിടികൂടിയത്. മലേഷ്യയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന രാജ്യാന്തര ശൃംഖലയിലെ ഭാഗമായ മറ്റ് നാലുപേരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം ആദ്യം പിടികൂടിയത്. ആലുവ മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആയുഷിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുന്നുവഴിയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഇവിടെ വച്ചാണ് ഭാര്യ അനികയെ അറസ്റ്റ് ചെയ്തത്. ഈ മാസം 12 മുതലാണ് ഇവര്‍ കുന്നുവഴിയിലെ ഫ്‌ലാറ്റില്‍ താമസം തുടങ്ങിയത്.