ഓപ്പറേഷന്‍ തൂഫാന്‍ ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഓപ്പറേഷന്‍ തൂഫാന്‍ ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
Aug 23, 2026, 09:50 IST
വില്‍പ്പനയ്ക്കായി വല്ലത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. അസം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം(34)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വില്‍പ്പനയ്ക്കായി വല്ലത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയില്‍ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബസ്സില്‍ ആണ് ഇയാള്‍ വല്ലത്ത് വന്നത്. ഇയാള്‍ക്ക് മയക്ക് മരുന്ന് കൊടുത്തവരെയും ഇയാളില്‍ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.