ചാലയെ ലഹരി വിൽപ്പന ഹബ്ബാക്കാൻ ശ്രമിച്ച കാടാച്ചിറയിലെ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 4 കണ്ണൂരുകാർ കുടുങ്ങി : കൈയ്യടി നേടി വീണ്ടും ഓപ്പറേഷൻ തൂഫാൻ
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായിചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലും പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടി കൂടിയ സംഭവത്തിൽ കുടുങ്ങി കാടാച്ചിറ കോട്ടൂർ സ്വദേശി എ.കെ ഷമീൽ(38) ഉൾപ്പെടെ നാല് കണ്ണൂർ സ്വദേശികൾ
ചാല: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായിചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലും പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടി കൂടിയ സംഭവത്തിൽ കുടുങ്ങി കാടാച്ചിറ കോട്ടൂർ സ്വദേശി എ.കെ ഷമീൽ(38) ഉൾപ്പെടെ നാല് കണ്ണൂർ സ്വദേശികൾ.കാടാച്ചിറയിലെ ഓട്ടോ ഡ്രൈവറാണ് ഷമീൽ.കേസിലെ ഒന്നാം പ്രതിഇരിവേരി പനേരിച്ചാൽ സ്വദേശി കെ.കെ സഹീദ് (38), തോട്ടട ഏഴര സ്വദേശി ടി.പി ഷിഫാദ്(30)മുഴപ്പിലങ്ങാട് സ്വദേശി എ കെ ഷുഹൂൽ (24), എന്നിവരുമായി ചേർന്നാണ് ഇയാൾ ചാലയിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വിൽക്കാനായി വൻ പദ്ധതിയിട്ടത്.
ഒമാനിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന എം ഡി എം എ കണ്ണൂരിൽചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി 17.96 ഗ്രാം എം.ഡി.എം.എ തുടക്കത്തിൽ ടെസ്റ്റ് ഡോസിനായി എത്തിച്ചു.മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.പി സഞ്ജീത് (22), എറണാകുളം വൈറ്റില സ്വദേശിനി എം ഐശ്വര്യ (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെയുമാണ് എം ഡി എം എ യുടെ കാരിയർമാരായി കണ്ണൂരിലെത്തിച്ചത് ഇവരിൽ നിന്നാണ് എംഡി എം എ യുടെ വിൽപ്പന വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഈ കാര്യത്തിൽ പുറമേ നിന്നുള്ള വിദഗ്ദ്ധരുടെ സഹായവും തേടിയിരുന്നതായി പൊലീസ് പറയുന്നു.
യുവതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടെ ഏഴ് പേരേ രഹസ്യ വിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് ലോഡ്ജിൽ കയറി പൊക്കിയത്. എടക്കാട് പോലീസും ചക്കരക്കല്ല് പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ താമസിച്ച മുറികളിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്.ചാലയിലുള്ള ഈ സ്വകാര്യ ലോഡ്ജിൽ എടക്കാട് പോലീസ് വെള്ളിയാഴ്ച്ച രാത്രി എട്ടുമണിക്ക് നടത്തിയ റെയ്ഡിലാണ് 15.965 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. , പ്രതികളുടെ പക്കൽ നിന്നും ഡിജിറ്റൽ ത്രാസ്, ഗ്ലാസ് കുഴൽ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒന്നാം പ്രതിയായ സഹീദിന്റെ ഇരിവേരിയിലുള്ള വീട്ടിൽ ചക്കരക്കല്ല് പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 1.995 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു. രണ്ട് വൻകിട ആശുപത്രികൾ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് പുതുതായി നിർമ്മിച്ച ഈ ലോഡ്ജ് നിത്യേനെ നൂറ് കണക്കിനാളുകളാണ് കോർപറേറ്റ് ഉടമസ്ഥതയിലുള്ള ആശുപത്രിയിലെത്തുന്നത് വൃക്ക രോഗത്തിനും മറ്റു ഗുരുതര രോഗ ചികിത്സയ്ക്കുമായി ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുമെത്തുന്നവർ ഇവിടെ മുറിയെടുത്ത് തങ്ങാറുണ്ട് അതിനാൽ തന്നെ ആരൊക്കെയാണ് ഇവിടെ വന്നു പോകുന്നതെന്ന് നാട്ടുകാർ ശ്രദ്ധിക്കാറില്ല ഈ സാഹചര്യത്തിലാണ് ചാലയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വൻതോതിൽ വിൽക്കാൻ ഇവർ പദ്ധതിയിട്ടത് ഓൺലൈൻ വഴി ഇടപാടുകാരെ തേടാനായിരുന്നു പദ്ധതി.
ചാലയിൽ നേരത്തെയും സിന്തറ്റിക്ക് ലഹരിയും കഞ്ചാവും വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻ സെഫിന് ലഭിച്ചിരുന്നു പ്രതികളിൽ ചിലർ ഇതുപ്രകാരം നിരീക്ഷണത്തിലുമായിരുന്നു ഏറ്റവും ഒടുവിലാണ് പരസ്യമായി ഫീൽഡിലിറങ്ങിയ കണ്ണൂർ സ്വദേശികളായ 4 പേർ ഉൾപ്പെടെ ഏഴു പേർ പിടിയിലാകുന്നത്. റെയ്ഡ് നടക്കുന്നുവെന്ന വിവരമറിഞ്ഞ് വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ നൂറുകണക്കിനാളുകളാണ് ചാലയിലെ ലോഡ്ജിൻ്റെ പരിസരത്ത് എത്തിയത് ശനിയാഴ്ച്ച പുലർച്ചെ നാലു മണിക്കാണ് റെയ്ഡ് അവസാനിപ്പിച്ചത് പ്രതികളെ കൊണ്ടുപോകുമ്പോൾ നാട്ടുകാർ മൊബൈലിൽ പകർത്തുകയും സംഘത്തെ കൂവി വിളിക്കുകയും ചെയ്തു. പ്രത്യേകം കണ്ണൂരിൽ നിന്നും വരുത്തിച്ച പൊലിസ് വാനിലാണ് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റിയത് യുവതി ഉൾപ്പെടെ ലോഡ്ജിൽ നിന്നും മുഖം ഷാൾ കൊണ്ടു മറച്ചാണ് വാനിലേക്ക് കയറിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, കണ്ണൂർ എ.സി.പി ആസാദ് എം.പി എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പൊലിസ്പരിശോധന നടത്തിയത്.എടക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ പി. ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിഷാദ് കെ, സി.പി.ഒമാരായ പ്രത്യുഷ്, നിതിൻ കെ.വി, സുഗിഷ, ബിജിൽ; ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. ശ്രീരാഗിന്റെ നേതൃത്വത്തിൽ എസ്.ഐ നിധിൻ; ഡാൻസാഫ് സ്ക്വാഡ് എസ്.ഐ ഷജീമിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അഷ്റഫ്, പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് പഴുതില്ലാത്ത അന്വേഷണത്തിലൂടെ പ്രതികളെ അകത്താക്കിയത്.