ഓപ്പറേഷൻ തൂഫാൻ ;35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല
തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
Updated: Nov 9, 2026, 12:01 IST
ഓപ്പറേഷൻ കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 16ന് തുടങ്ങും. ഓപ്പറേഷൻ കെയറിലൂടെ ലഹരിക്ക് അടിമകൾ ആയവരെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം
തിരുവനന്തപുരം: തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഓപ്പറേഷൻ കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 16ന് തുടങ്ങും. ഓപ്പറേഷൻ കെയറിലൂടെ ലഹരിക്ക് അടിമകൾ ആയവരെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം.35 ആശുപത്രികളിൽ അതിന് വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
ജുവനൈൽ ആക്ടിൽ മാറ്റം ആലോചിക്കുന്നുണ്ട്. ഈ ആക്റ്റിന്റെ മറവിൽ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. പ്രായപൂർത്തി ആകാത്തവർ വാഹനം ഓടിച്ച് നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നു. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കെതിരെ നടപടി എടുക്കും. എസ് പി മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.