ഓപ്പറേഷൻ തൂഫാൻ; കൂടുതൽ ശക്തമാക്കാൻ ആന്‍റി നാർക്കോട്ടിക്സ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 

ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിനായി പുതിയ ആന്‍റി നാർക്കോട്ടിക്സ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ള ലഹരിക്കേസുകളായിരിക്കും പുതിയ സംഘം അന്വേഷിക്കുക.

 

തിരുവനന്തപുരം: ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിനായി പുതിയ ആന്‍റി നാർക്കോട്ടിക്സ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ള ലഹരിക്കേസുകളായിരിക്കും പുതിയ സംഘം അന്വേഷിക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളായാണ് സംഘം പ്രവർത്തിക്കുക. ഓപ്പറേഷൻ തൂഫാന്‍റെ നോഡൽ ഓഫീസറായ ഉത്തരമേഖല ഐജി പുട്ട വിമലാദിത്യയാണ് പുതിയ സംഘത്തിന് നേതൃത്വം നൽകുന്നത്.

പുതിയ സംഘത്തിൽ ഓരോ യൂണിറ്റിലും ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, രണ്ട് സർക്കിൾ ഇൻസ്പെക്റ്റർമാർ, രണ്ട് എസ്ഐമാർ, ഒരു എഎസ്ഐ, 10 സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ ഉണ്ടാകും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുതിയ സംഘം പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്യുകയും 11,776 പേർ അറസ്റ്റിലാവുകയും ചെയ്തതായി മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 വരെയുള്ള കണക്കാണിത്. 23.925 കിലോഗ്രാം എംഡിഎംഎ, 1,457 കിലോഗ്രാം കഞ്ചാവ്, 5.32 ഗ്രാം ഹാഷിഷ് ഓയിൽ, 707 ഗ്രാം ബ്രൗൺ ഷുഗർ, 530 ഗ്രാം ഹെറോയിൻ, 27.6 ഗ്രാം കൊക്കെയ്ൻ, 2,398 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.