ഓപ്പറേഷന്‍ തണ്ടര്‍ ; 'കുവൈറ്റ് ഭായിജാന്‍' പിടിയില്‍
ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ വിതരണം നടത്തുന്നതില്‍ പ്രധാനിയാണ്
Jun 15, 2026, 06:59 IST
യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പിടിയിലായത്.
ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയില്‍ 'കുവൈറ്റ് ഭായിജാന്‍' എന്ന് അറിയപ്പെടുന്ന ഫൈസാന്‍ ഖാന്‍ പിടിയില്‍. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പിടിയിലായത്.
ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ വിതരണം നടത്തുന്നതില്‍ പ്രധാനിയാണ്. ഇയാള്‍ കുവൈറ്റില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപിപ്പിക്കുന്നതിന് ഇടയിലാണ് എക്സൈസ് പിടികൂടിയത്.