ഓപ്പറേഷന്‍ സൈ ഹണ്ട്; പിടിയിലായ എംഎസ്എഫ് പ്രവര്‍ത്തകന്‍ തന്റെ പിഎ ആണെന്ന ആരോപണം തള്ളി ഹാരിസ് ബീരാന്‍ എംപി
ഓപ്പറേഷന്‍ സൈ ഹണ്ട്; പിടിയിലായ എംഎസ്എഫ് പ്രവര്‍ത്തകന്‍ തന്റെ പിഎ ആണെന്ന ആരോപണം തള്ളി ഹാരിസ് ബീരാന്‍ എംപി
മാവിന്‍ചുവട് ചെരുംമൂടന്‍ വീട്ടില്‍ ഹസന്‍ അനസി(25)നെ പെരുമ്പാവൂര്‍ പൊലീസാണ് പിടികൂടിയത്.
പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിഎ ആയി പദവി നല്‍കിയിരുന്നില്ലെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.
ഓപ്പറേഷന്‍ സൈ ഹണ്ടിലൂടെ അറസ്റ്റിലായ എംഎസ്എഫ് പ്രവര്‍ത്തകന്‍ വാഴക്കുളം സ്വദേശി ഹസന്‍ അനസ് തന്റെ പിഎ ആണെന്ന ആരോപണം തള്ളി ഹാരിസ് ബീരാന്‍ എംപിയുടെ ഓഫീസ്. പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിഎ ആയി പദവി നല്‍കിയിരുന്നില്ലെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.
മാവിന്‍ചുവട് ചെരുംമൂടന്‍ വീട്ടില്‍ ഹസന്‍ അനസി(25)നെ പെരുമ്പാവൂര്‍ പൊലീസാണ് പിടികൂടിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ് ഹസന്‍ അനസ്. ഇയാളുടെ അക്കൗണ്ടിലേക്ക് 1.70 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഉത്തര്‍പ്രദേശ് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നാണ് ഇത്രയും രൂപ വന്നിട്ടുള്ളത്.
അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിന്‍വലിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ സൈ ഹണ്ട്.