'ഓപ്പറേഷൻ ചക്കക്കൊമ്പൻ'; ദൗത്യം ഉച്ചവരെ നിർത്തിവെച്ചു
ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യം ഉച്ചവരെ നിർത്തിവെച്ചു.നിലവിൽ ഈട്ടിത്തേരിയിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈട്ടിത്തേരി ആനയ്ക്ക് മയക്കുവെടി വെക്കാൻ ഒട്ടും അനുയോജ്യമായ സ്ഥലമല്ലെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Updated: Nov 25, 2026, 10:20 IST
മിഷന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇടുക്കി: 'ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യം ഉച്ചവരെ നിർത്തിവെച്ചു.നിലവിൽ ഈട്ടിത്തേരിയിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈട്ടിത്തേരി ആനയ്ക്ക് മയക്കുവെടി വെക്കാൻ ഒട്ടും അനുയോജ്യമായ സ്ഥലമല്ലെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധികളെ തുടർന്ന് മയക്കുവെടി വെക്കാനുള്ള ദൗത്യം ഉച്ചവരെ നിർത്തിവെച്ചത്.മയക്കുവെടി വെക്കാൻ അനുയോജ്യമായ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് ആനയെ മാറ്റുക എന്നതാണ് ദൗത്യസംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
മിഷന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.