ഓപ്പറേഷന്‍ ഡി ഹണ്ട്; 125 പേരെ അറസ്റ്റ് ചെയ്തു

പരിശോധനയില്‍ 4.882 കിലോ ഗ്രാം കഞ്ചാവും 0.152ഗ്രാം എംഡിഎംഎയും 85 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു

 

വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജൂണ്‍ 19 വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 125 പേരെ അറസ്റ്റ് ചെയ്തു. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1891 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പരിശോധനയില്‍ 4.882 കിലോ ഗ്രാം കഞ്ചാവും 0.152ഗ്രാം എംഡിഎംഎയും 85 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. വിവിധ പരിശോധനകളിലായി എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്.