സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; എങ്ങുമെത്താതെ പുസ്തകങ്ങളുടെ അച്ചടി

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാകാത്തത് ആശങ്ക ഉയർത്തുന്നു. പുസ്തകങ്ങൾ മുഴുവൻ അച്ചടിച്ച് ജില്ലാ ഡിപ്പോകളിൽ എത്തിച്ചിട്ടുണ്ടെന്നാണ് മുൻ സർക്കാർ സ്ഥാനമൊഴിയുന്നതിനു മുമ്പ് അറിയിച്ചിരുന്നത്. ഈ സമയത്ത് 20 ശതമാനം ബുക്കുകൾ മാത്രമാണ് അച്ചടി പൂർത്തീകരിച്ചിരുന്നതെന്നാണ് കെ.ബി.പി.എസ് സ്റ്റാഫ് ആന്റ് വർക്കേഴ്സ് പ്രസിഡന്‍റ് ഇബ്രഹിം പറയുന്നത്.
 


കാക്കനാട്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാകാത്തത് ആശങ്ക ഉയർത്തുന്നു. പുസ്തകങ്ങൾ മുഴുവൻ അച്ചടിച്ച് ജില്ലാ ഡിപ്പോകളിൽ എത്തിച്ചിട്ടുണ്ടെന്നാണ് മുൻ സർക്കാർ സ്ഥാനമൊഴിയുന്നതിനു മുമ്പ് അറിയിച്ചിരുന്നത്. ഈ സമയത്ത് 20 ശതമാനം ബുക്കുകൾ മാത്രമാണ് അച്ചടി പൂർത്തീകരിച്ചിരുന്നതെന്നാണ് കെ.ബി.പി.എസ് സ്റ്റാഫ് ആന്റ് വർക്കേഴ്സ് പ്രസിഡന്‍റ് ഇബ്രഹിം പറയുന്നത്. നിലവിൽ 80 ശതമാനം പുസ്തകങ്ങളാണ് അച്ചടി പൂർത്തീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെ ബൈൻഡിങ് പൂർത്തീകരിക്കാൻ 45 ദിവസം വേണം. സ്കൂൾ തുറക്കുന്ന ദിവസം എല്ലാ ക്ലാസുകളിലും പുസ്തകങ്ങൾ എത്തിക്കാൻ കഴിയില്ലെന്ന് ഇബ്രാഹിം പറഞ്ഞു.

നിലവിൽ പത്താം ക്ലാസിലെ പുസ്തകങ്ങൾ അച്ചടി പൂർത്തീകരിച്ചു കഴിഞ്ഞു. അതേസമയം, ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ പു സ്തകങ്ങൾ പൂർത്തീകരിച്ചിട്ടില്ല. പുസ്തകം അച്ചടിക്കുന്നതിന് പേപ്പർ പ്രതിസന്ധി ഉണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നത്. പുസ്തകം അച്ചടിച്ചതിന് മാത്രം സർക്കാർ കെ.ബി.പി.എസിന് മുന്നൂറ് കോടി നൽകാനുണ്ടെന്ന് ഇബ്രാഹിം പറഞ്ഞു. മാനേജ്മെന്‍റിന്‍റെ ഉദാസീനതയാണ് ഇതിനുകാരണമെന്ന് അദ്ദേഹം ആരോപിച്ചു.