പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കല്‍; ചര്‍ച്ച വീണ്ടും തുടങ്ങി

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം.ഭരണസമിതി, ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായത്

 

ബി നിലവറ തുറക്കുന്ന വിഷയത്തില്‍ ഭരണസമിതിയോട് തീരുമാനം എടുക്കാൻ നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു

തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം.ഭരണസമിതി, ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായത്.

സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ യോഗത്തില്‍ തന്ത്രി പങ്കെടുത്തിരുന്നില്ല. ഇവരുടെ അഭിപ്രായം തേടി മാത്രമാകും തുടർനീക്കം.

ബി നിലവറ തുറക്കുന്ന വിഷയത്തില്‍ ഭരണസമിതിയോട് തീരുമാനം എടുക്കാൻ നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു. വിശ്വാസപരമായി നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തിടുക്കപ്പെട്ടുള്ള നീക്കമുണ്ടാകില്ലെന്നാണ് സൂചന.