'പരാതിക്കാരായ സ്ത്രീകള്‍ക്ക് നീതി പൂര്‍വമായ അന്വേഷണവും വിചാരണയും ഉറപ്പാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം', ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എഴുത്തുകാരുടെ തുറന്ന കത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് എഴുത്തുകാരുടെ തുറന്ന കത്ത്. കെആര്‍ മീര, അരുദ്ധതി റോയ്, ആര്‍ രാജഗോപാല്‍, പ്രകാശ് എന്നിവരുള്‍പ്പെട്ട 72 പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. പരാതിക്കാരായ സ്ത്രീകള്‍ക്ക് നീതി പൂര്‍വമായ അന്വേഷണവും വിചാരണയും ഉറപ്പാക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശത്തിന് സര്‍ക്കാര്‍.
Sep 2, 2024, 18:48 IST
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് എഴുത്തുകാരുടെ തുറന്ന കത്ത്. കെആര്‍ മീര, അരുദ്ധതി റോയ്, ആര്‍ രാജഗോപാല്‍, പ്രകാശ് എന്നിവരുള്‍പ്പെട്ട 72 പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. പരാതിക്കാരായ സ്ത്രീകള്‍ക്ക് നീതി പൂര്‍വമായ അന്വേഷണവും വിചാരണയും ഉറപ്പാക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശത്തിന് സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം, എന്നീ കാര്യങ്ങൾ കത്തിൽ പ്രതിപാദിക്കുന്നു.
അനുഭവം തുറന്നുപറയാന്‍ തയ്യാറായ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ കൗണ്‍സിലിങ് സേവനം നൽകണം. കൃത്യമായ കരാറിന്റെ അഭാവം, വേതനത്തിലെ ലിംഗ വിവേചനം, മോശമായ തൊഴില്‍ സാഹചര്യം, ടോയ്‌ലെറ്റുകളുടെ അഭാവം ഇവ പരിഹരിക്കപ്പെടണം. സിനിമാ വ്യവസായത്തില്‍ അടിമുടി പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം എന്നിങ്ങനെയും കത്തിൽ ആവശ്യം.