സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്നുമുതല്‍ നിരാഹാര സമരത്തിലേക്ക്
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന വ്യക്തമാക്കി.
ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരം അവസാനിപ്പിക്കുകയും ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന വ്യക്തമാക്കി.
സമരത്തിന് മുന്നോടിയായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുമാണ് തീരുമാനം. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും സമരം തുടങ്ങി ഇതുവരെയായിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരം അവസാനിപ്പിക്കുകയും ചെയ്തു. മറ്റ് ആപ്പുകളെ പ്രതിനിധികള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ ആപ്പുകളില്‍ ഇതുവരെയും കൊണ്ടുവന്നിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.