'കേരള സ്റ്റോറി 2' സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി'; നിര്‍മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി

കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന്റെ" ബുക്കിംഗ് ആരംഭിച്ചു. പശ്ചിമബംഗാളിലെ തിയേറ്ററുകളിലാണ് ഓണ്‍ലൈൻ പ്ളാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഉള്ളടക്കത്തെച്ചൊല്ലിയും പേരിനെച്ചൊല്ലിയും വിവാദത്തിലായ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു.'

ബുക്ക് മൈ ഷോ' വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.ഉച്ചയ്ക്കുശേഷമുള്ള ഷോകളുടെ ബുക്കിംഗാണ് ആരംഭിച്ചത്

കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന്റെ" ബുക്കിംഗ് ആരംഭിച്ചു. പശ്ചിമബംഗാളിലെ തിയേറ്ററുകളിലാണ് ഓണ്‍ലൈൻ പ്ളാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഉള്ളടക്കത്തെച്ചൊല്ലിയും പേരിനെച്ചൊല്ലിയും വിവാദത്തിലായ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു.'

ബുക്ക് മൈ ഷോ' വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.ഉച്ചയ്ക്കുശേഷമുള്ള ഷോകളുടെ ബുക്കിംഗാണ് ആരംഭിച്ചത്. ഇന്നുരാവിലെ ഒൻപത് മണിക്കാണ് സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോടതി തടഞ്ഞതോടെ റിലീസ് മാറ്റി. രാവിലെതന്നെ കോടതി ഹർജി വീണ്ടും പരിഗണിക്കുമെന്നാണ് വിവരം.

തങ്ങള്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ ബുക്കിംഗിനായുള്ള നടപടികള്‍ സ്വീകരിച്ചതെന്നാണ് നിഗമനം.ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഇതിനിടെയാണ് കോടതി വിധിയെ അനാദരിക്കുന്ന തരത്തില്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്. 

കാമാഖ്യ നാരായണ്‍ സിങ് ആണ് സിനിമയുടെ സംവിധാനം. വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് സിനിമയുടെ നിര്‍മാണം. ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ, അതിഥി ഭാട്ടിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു