ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നര വയസുകാരി ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി മരിച്ചു. അബ്ദുല്‍സലാം - ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
അമ്മ മുലയൂട്ടുന്നതിനിടെ പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങുകയും കുഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നര വയസുകാരി ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി മരിച്ചു. അബ്ദുല്‍സലാം - ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. അസമില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ പെണ്‍കുഞ്ഞാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ഫീഡിങ് റൂമില്‍ വെച്ചായിരുന്നു സംഭവം.
അമ്മ മുലയൂട്ടുന്നതിനിടെ പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങുകയും കുഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെയും മറ്റും സഹായത്തോടെ കുഞ്ഞിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം. ഫീഡിങ് റൂമിലിരുന്ന് അമ്മ മുലയൂട്ടുന്നതിനിടെ അബദ്ധത്തില്‍ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങുകയായിരുന്നു. പാല്‍ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണ്.