കണ്ണൂരില്‍ പിതാവ് പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു
കണ്ണൂരില്‍ പിതാവ് പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു
വീട്ടിനുള്ളിലായിരുന്ന കുട്ടി പെട്ടെന്ന് പുറത്തേക്ക് ഓടിവരികയായിരുന്നു.
Oct 31, 2026, 06:55 IST
ഹൂറിന്‍ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. കണ്ണൂര്‍ തയ്യിലിലാണ് സംഭവം.
വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൂറിന്‍ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. കണ്ണൂര്‍ തയ്യിലിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടിനുള്ളിലായിരുന്ന കുട്ടി പെട്ടെന്ന് പുറത്തേക്ക് ഓടിവരികയായിരുന്നു.
ഇതിനിടെ പിതാവ് കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ കുട്ടിയെ ശ്രദ്ധിച്ചില്ല. കാര്‍ ഇടിച്ച് പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംഭവത്തില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു.