ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് പാവയുടെ  വിസിൽ

പെരിന്തല്‍മണ്ണയില്‍ ഒരു മാസത്തിലധികമായി പലപ്പോഴായി ശ്വാസതടസ്സം നേരിട്ടിരുന്ന ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങി കിടന്ന പാവയുടെ വിസില്‍ പുറത്തെടുത്തു.

 

ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ കാര്യമായി തടസ്സമുള്ളതായും ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരു മാസത്തിലധികമായി പലപ്പോഴായി ശ്വാസതടസ്സം നേരിട്ടിരുന്ന ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങി കിടന്ന പാവയുടെ വിസില്‍ പുറത്തെടുത്തു.

ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന വിസിലാണ് മൗലാന ആശുപത്രിയില്‍ വച്ച് ബ്രോങ്കോസ്‌കോപി സംവിധാനത്തിലൂടെ നീക്കം ചെയ്തത്. 

പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുവിന്റെ ചികിത്സക്കായി എത്തിയത്. സി ടി സ്‌കാന്‍ പരിശോധനയില്‍ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ കാര്യമായി തടസ്സമുള്ളതായും ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

തുടര്‍ന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. നിമിഷ, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്രോങ്കോസ്‌കോപ്പി സംവിധാനത്തിലൂടെ കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന പാവയുടെ വിസില്‍ നീക്കം ചെയ്യുകയായിരുന്നു