കേരളത്തില്‍ ഒരു നിലപാട്, ഡല്‍ഹിയില്‍ മറ്റൊരു നിലപാട് ; മന്ത്രി ജനീഷ് പ്രതിഷേധ വീഡിയോ നീക്കിയതില്‍ പരിഹാസവുമായി ഡിവൈഎഫ്‌ഐ
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ്
പ്രതിഷേധം നടത്തിയാല്‍ ഡല്‍ഹിയില്‍ കൈയടി,?കേരളത്തില്‍ എത്തിയാല്‍ ചെവിക്കുപിടിത്തം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കം ചെയ്ത മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്നൊരു ചൊല്ലുണ്ട്. പണ്ടുതൊട്ടേ അത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പതിച്ചു കൊടുത്തതാണെന്ന് തോന്നുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ജനീഷ് പോസ്റ്റ് ചെയ്തതേയുള്ളൂ. നിമിഷനേരം കൊണ്ട് സതീശന്‍ കണ്ണുരുട്ടി. പോസ്റ്റ് അപ്രത്യക്ഷമായി! അല്ലേലും സ്വന്തം കൂട്ടര്‍ക്കിടയില്‍ ഇതൊക്കെ പാടുണ്ടോ? യുവമന്ത്രിയായാല്‍! പക്ഷേ കഥ അവിടംകൊണ്ട് തീരുന്നില്ല. അവിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കരിങ്കൊടി പ്രതിഷേധത്തെ ശരിവെക്കുന്നു.?ഇവിടെ വി.ഡി. സതീശന്‍ അതേ പ്രതിഷേധത്തിന് നേരെ കണ്ണുരുട്ടുന്നു.
ഒരേ പാര്‍ട്ടി.ഒരേ പ്രതിഷേധം.പക്ഷേ കേരളത്തില്‍ ഒരു നിലപാട്, ഡല്‍ഹിയില്‍ മറ്റൊരു നിലപാട്!
അപ്പോള്‍ ചോദ്യം ഇതാണ്. അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തെ കെ.സി. വേണുഗോപാല്‍ പിന്തുണയ്ക്കുമ്പോള്‍, കേരളത്തില്‍ അതേ പ്രതിഷേധം നടത്തിയവരെ നിയന്ത്രിക്കുന്ന വി.ഡി. സതീശന്റെ നടപടിയെക്കുറിച്ച് കെ.സി. വേണുഗോപാലിന്റെ പ്രതികരണം എന്താണ്?
പ്രതിഷേധം നടത്തിയാല്‍ ഡല്‍ഹിയില്‍ കൈയടി,?കേരളത്തില്‍ എത്തിയാല്‍ ചെവിക്കുപിടിത്തം! ഇതാണോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ്? അവസാനം ഒരു സംശയം മാത്രം...യുവമന്ത്രിയെ ബഹിരാകാശത്തുനിന്ന് താഴെയിറക്കാന്‍ ഒരു പാരച്യൂട്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ ഈ നാട്ടില്‍ ആരുമില്ലേ?