പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു
പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു. അമ്പലപ്പുഴ സ്വദേശി രഞ്ജൻ (65) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചിനുണ്ടായ സംഭവത്തില്‍ അപകട സമയത്ത് ആറു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Updated: Mar 7, 2026, 13:03 IST
കടല്‍ത്തിരകളില്‍ പെട്ട് ബോട്ടിന്റെ അടിപ്പലക തകർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി: പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു. അമ്പലപ്പുഴ സ്വദേശി രഞ്ജൻ (65) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചിനുണ്ടായ സംഭവത്തില്‍ അപകട സമയത്ത് ആറു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
രക്ഷപ്പെട്ട അഞ്ചു പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടല്‍ത്തിരകളില്‍ പെട്ട് ബോട്ടിന്റെ അടിപ്പലക തകർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
എല്‍എൻജി ജെട്ടിക്ക് സമീപം മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ സെന്റ് സേവ്യര് എന്ന ബോട്ടാണ് അപകടത്തില്പ്പെട്ടതെന്ന് തീരദേശ പോലീസ് പറഞ്ഞു. കടലില് മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. ഭാഗികമായി മുങ്ങിയ ബോട്ട് കടലില്‍ ഒഴുകി നടക്കുകയാണ്.