കോഴിക്കോട് കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം 

കോഴിക്കോട് കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം.  കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ മാറാട്

 

കോഴിക്കോട് കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയവരുടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം.  കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ മാറാട് സ്വദേശികളുടെ ജീപ്പാണ്  കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും അഞ്ച് പേരുടെ നില ഗുരുതരമാവുകയും ചെയ്തു.

കൂടരഞ്ഞി - കക്കാടംപൊയിൽ റൂട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.

പരിക്കേറ്റ 7 പേരിൽ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേർക്ക് കാര്യമായ പരിക്കുകളുണ്ട്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.