കാറും ബൈക്കും കൂട്ടിയിടിച്ച് ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം;രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍
പേട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കുന്നുകുഴി തട്ടാരടി വീട്ടില്‍ ടി.എ.രാജന്റെയും എം.ലിന്‍സിയുടെയും മകന്‍ അഖിലാണ് (21) മരിച്ചത്.ചാക്ക ഗവ.ഐ.ടി.ഐയിലെ ഒന്നാം വര്‍ഷ സി.ഒ.പി.എ വിദ്യാര്‍ത്ഥിയാണ്.
Updated: Jan 20, 2026, 10:40 IST
ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അലന്‍ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലാണ്
തിരുവനന്തപുരം: പേട്ടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കുന്നുകുഴി തട്ടാരടി വീട്ടില്‍ ടി.എ.രാജന്റെയും എം.ലിന്‍സിയുടെയും മകന്‍ അഖിലാണ് (21) മരിച്ചത്.ചാക്ക ഗവ.ഐ.ടി.ഐയിലെ ഒന്നാം വര്‍ഷ സി.ഒ.പി.എ വിദ്യാര്‍ത്ഥിയാണ്.ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
ബൈക്കില്‍ ചാക്കയില്‍ നിന്ന് പാറ്റൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് പാളയം ഭാഗത്തു നിന്ന് വന്ന മാരുതി സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അലന്‍ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലാണ്. പിതാവ് ടി.എ.രാജന്‍ നിയമസഭയില്‍ ഗാര്‍ഡനിംഗ് ജീവനക്കാരനാണ്. അഖിലിന്റെ ഹൃദവാല്‍വുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദാനം ചെയ്തു.